മരിച്ചു കഴിഞ്ഞും ജീവിച്ചിട്ടുണ്ടോ?? ഞാൻ ജീവിക്കാറുണ്ട് ഇടക്ക്.. ചില പുസ്തകങ്ങൾ, ചില വാക്കുകൾ, എന്നോ മരിച്ച എനിക്ക് ഇന്നും ജീവൻ ഉണ്ടെന്ന് ഇടക്ക് തോന്നിപ്പിക്കും.. തികട്ടി വരുന്ന തേങ്ങലും ഒലിച്ചിറങ്ങുന്ന വഴുവഴുത്ത കണ്ണീരും പുഴു തിന്നാത്ത ശരീരവും ജീവനുണ്ട് എന്നുള്ളതിന്റെ സൂചനയാണോ എന്ന് എന്റെ പ്രേതം ഇടക്ക് ആലോചിക്കാറുണ്ട്.. ആ ആലോചനക്കൊടുവിൽ മരണം ബലപ്പെടുത്തിയ എന്റെ ചുണ്ടുകൾ കഷ്ടപ്പെട്ട് ഒരു ചിരി ചിരിക്കാറുണ്ട്.. തോന്നുന്നുണ്ടോ ഞാൻ ജീവിച്ചിരിക്കുമ്പോൾ മരിച്ചുപോവുന്നതാണ് എന്ന്.. അല്ല.. അത് ഞാൻ മരിച്ചു കഴിഞ്ഞ് ഇടക്ക് ജീവിക്കുന്നതാണ്..
Posts
Showing posts from September, 2019