തിരിഞ്ഞുനോട്ടം


നീയില്ലെങ്കിൽ ഞാൻ ശൂന്യയാകുന്നതെങ്ങനെ..


അത് ഞാനില്ലായ്മയാണ്..

അവിടെ നിനക്ക് അളക്കാൻ ഒന്നുമുണ്ടാവില്ല..

നീ തന്നതെല്ലാം തിരിച്ചുവാങ്ങാനാണ് വന്നതെങ്കിൽ വീട്ടിലേക്കല്ല..

പറമ്പിൽ തെക്ക് മാറി ഒരു മൺകൂനയുണ്ടാകും.. 

അത് മാന്തിയാൽ ഞാനുണ്ടാകും..

നെഞ്ച് കീറിയെടുക്കുമ്പോൾ ഹൃദയത്തിൽ വേരിറങ്ങിയ എന്തോ ഒന്ന് കാണുന്നെങ്കിൽ,

വേര് പൊട്ടാതെ എടുക്കുക..

എന്റെ രക്തവും പ്രണയവും കൊടുത്ത്
ഞാൻ വളർത്തിയതാണത്..

ഹൃദയത്തിന് വേദനിക്കുമെന്ന് ഭയപ്പെടുന്നുവെങ്കിൽ ജീവിച്ചിരുന്ന കാലത്ത് നീ തന്നത്ര ഉണ്ടാവില്ല എന്നോർത്ത് എടുത്തുകൊൾക..

തിരിഞ്ഞ് നടക്കുന്നതിനിടയിൽ  കുഴിമാടം മൂടിയിട്ടുണ്ടോ എന്നെങ്കിലും നോക്കുക..

ഇല്ലെങ്കിൽ വീണ്ടും എന്റെ പ്രണയം നിനക്കൊപ്പം വന്നാലോ.. 

Comments