Posts

Showing posts from January, 2020

ചെറിയ മൂക്കുള്ള മനുഷ്യർ

ജീവിതത്തിന്റെ ഒരേടിൽ പോലും "ഞാനൊരു മനുഷ്യനാണ്" എന്ന് കുറിച്ചിടാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല.......... അഞ്ചുകൊല്ലമായി ഡൽഹിയിലാണെങ്കിലും ഇവിടുത്തെ ഭക്ഷണം തീരെ അഡ്ജസ്റ്റ്‌ ആവാത്തതിനാൽ ഒരു ഫ്ലാററ്റെടുത്ത് അമ്മയെയും കൂട്ടിയാണ് സ്റ്റേ.. "അച്ഛന്റെ സമാധിക്ക് വെളക്ക് വെയ്ക്കാൻ ആരാ കുട്ടാ "എന്ന ഒറ്റ ചോദ്യം ഒരുകൊല്ലം ഇവിടുത്തെ ഭക്ഷണം എന്നെ തീറ്റിച്ചു.. മണ്ണാർക്കാടുള്ള ഇളയ മേമയെയും മകൻ മോനുനെയും തറവാടും സ്ഥലോം ഏൽപ്പിച്ചു ഞങ്ങൾ ഇങ്ങോട്ടേക്കു പലായാനം ചെയ്തിട്ടിപ്പോൾ നാല് കൊല്ലം കഴിഞ്ഞു..  എങ്കിലും നാടിനെ പറ്റി ഓർക്കുമ്പോൾ ഒരു വീർപ്പുമുട്ടലാണ്..  പാടോം,  പറമ്പും,  നാലിശ്ശേരിക്കാവും,  വേലേം, പൂരോം,  അമ്പലകൊളോം, കൊളം തേവി മീൻപിടിതോം, കൂട്ടുകാരും.. ഇവർക്കൊരിക്കലും അങ്ങനെയൊന്നും കിട്ടിക്കാണാൻ വഴിയില്ല.. നാറുന്ന ഈ അഭയാർത്ഥി ക്യാമ്പുകൾ ജനിച്ച നാടിനേക്കാൾ സ്വർഗ്ഗമായി കാണുന്ന ചെറിയ മൂക്കുള്ള മനുഷ്യർ.. ഞാൻ ചെന്നപ്പോൾ ആരോ വലിച്ചെറിഞ്ഞ ഒരു ചപ്പാത്തി ഓവുചാലിന്റെ അരികിലിരുന്ന് തിന്നുന്ന കുഞ്ഞാപ്പൂനെയാണ് ആദ്യം കണ്ടത്.. ആമിനതാത്താന്റെ കുട്ട്യാണ് കുഞ്ഞാപ്പു.....