തലക്കെട്ടില്ലാത്ത ജീവിതം
കാലത്തിന്റെ തിരഞ്ഞെടുപ്പിൽ നീയോ ഞാനോ ആദ്യമെന്നറിയില്ല..
നിനക്കു മാത്രമായതെല്ലാം മണ്ണും പുഴുക്കളും സ്വന്തമാക്കിയതിന് ശേഷം
എന്നെ പ്രണയിക്കരുത്..
എന്നെ പ്രണയിക്കരുത്..
ശേഷം, ചോർന്നുപോയ കാലത്തിനു മുന്നിൽ തലകുനിച്ചു നിൽക്കുക..
തരാൻ മറന്നതെല്ലാം എന്റെ കുഴിമാടത്തിന്റെ കാൽക്കൽ വച്ച് നീ മടങ്ങുക..
അവ എന്നോടൊപ്പം മണ്ണോട് മണ്ണായി ചേരട്ടെ..
Comments
Post a Comment