ഓർമ്മകളുടെ ചവറ്റുകുട്ട
എന്റെ പ്രണയത്തെ ഉണങ്ങി വീണ ഓർമ്മകൾ കൂട്ടി കത്തിക്കണം..
എത്ര മുറിച്ചിട്ടാലും പടർന്നു പന്തലിച്ചിരുന്ന അതിന്റെ,
ചാരത്തെ കണ്ണീരിനോടൊപ്പം ഒഴുക്കിക്കളയണം..
പലനാളുകളായി നീ കാരണം ഉപേക്ഷിച്ച ഭക്ഷണം
കലോറി നോക്കാതെ ഇനി എനിക്കൊന്ന് കഴിക്കണം..
പല നാളായി കണ്ണീരിന്റെ ഉപ്പ് മാത്രം അറിഞ്ഞ എന്റെ തലയണയെ,
ഒരു മധുരസ്വപ്നം കൊണ്ടെനിക്ക് ചുംബിക്കണം..
അവസാനമായി..,,,
നീയെന്ന ഒറ്റ വാക്ക് മാത്രം അറിയുന്ന എന്റെ മനസ്സിനെ
ഇനി ഞാനാരാണ് എന്ന് പഠിപ്പിക്കണം..

Comments
Post a Comment