Posts

Showing posts from 2020

ചിതലരിക്കാത്ത താളുകൾ

പ്രിയപ്പെട്ട പുസ്തകങ്ങളൊക്കെയും നന്നായി ഉടഞ്ഞിരിക്കുന്നു.. നിറം മങ്ങിയിരിക്കുന്നു.. പുതുമണം വിട്ട് പോയിരിക്കുന്നു.. പ്രിയപ്പെട്ട വരികൾക്ക് ചുവടെ അടിവരയിട്ട നീലമഷി പടർന്നിരിക്കുന്നു .. എങ്കിലുമവ ചിതലരിച്ചിട്ടില്ല.. ഇരുട്ട് മൂടിയ ഭ്രാന്തൻ ചിന്തകൾക്ക് കടിഞ്ഞാൺ ഇടാനും വല്ലാതെ ഒറ്റപ്പെടുമ്പോൾ വീണ്ടും വീണ്ടും കയറിച്ചെല്ലാനും താളുകൾക്കിടയിൽ ഇടയ്ക്കിടെ പല രഹസ്യങ്ങളേയും ഒളിപ്പിച്ച് വയ്ക്കാനും ആത്മാവ് നഷ്ടപ്പെടുത്താതെ എനിക്കവ പ്രിയപ്പെട്ടതായി, പുതിയതായി തന്നെ തുടരുന്നു.. 

ഒന്നര രൂപക്കൊരു ചിത്രം..

എന്റെ അവസാനത്തിൽ ഞാനൊരു ചിത്രം വരക്കും... ആരും ഇത്‌ വരെ കണ്ട് കാണാൻ വഴിയില്ലാത്ത ഭൂമിയിലെ ഏറ്റവും വികൃതമായ ചിത്രം.. ആ ചിത്രത്തിന് വിയർപ്പിന്റെ മണമായിരിക്കും.. രക്തത്തിന്റെ നിറമായിരിക്കും.. ഛർദ്ദിലിന്റെ രുചിയായിരിക്കും.. മരിച്ചവരുടെ തണുപ്പായിരിക്കും..  മരണത്തെ വശീകരിക്കുന്ന ആ ചിത്രത്തിന് ഞാനെന്റെ ജീവിതത്തിന്റെ പേരിടും.. എന്നിട്ടത് ഞാൻ ഒരു ഒന്നര രൂപക്ക് വിൽക്കും..

ചെറിയ മൂക്കുള്ള മനുഷ്യർ

ജീവിതത്തിന്റെ ഒരേടിൽ പോലും "ഞാനൊരു മനുഷ്യനാണ്" എന്ന് കുറിച്ചിടാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല.......... അഞ്ചുകൊല്ലമായി ഡൽഹിയിലാണെങ്കിലും ഇവിടുത്തെ ഭക്ഷണം തീരെ അഡ്ജസ്റ്റ്‌ ആവാത്തതിനാൽ ഒരു ഫ്ലാററ്റെടുത്ത് അമ്മയെയും കൂട്ടിയാണ് സ്റ്റേ.. "അച്ഛന്റെ സമാധിക്ക് വെളക്ക് വെയ്ക്കാൻ ആരാ കുട്ടാ "എന്ന ഒറ്റ ചോദ്യം ഒരുകൊല്ലം ഇവിടുത്തെ ഭക്ഷണം എന്നെ തീറ്റിച്ചു.. മണ്ണാർക്കാടുള്ള ഇളയ മേമയെയും മകൻ മോനുനെയും തറവാടും സ്ഥലോം ഏൽപ്പിച്ചു ഞങ്ങൾ ഇങ്ങോട്ടേക്കു പലായാനം ചെയ്തിട്ടിപ്പോൾ നാല് കൊല്ലം കഴിഞ്ഞു..  എങ്കിലും നാടിനെ പറ്റി ഓർക്കുമ്പോൾ ഒരു വീർപ്പുമുട്ടലാണ്..  പാടോം,  പറമ്പും,  നാലിശ്ശേരിക്കാവും,  വേലേം, പൂരോം,  അമ്പലകൊളോം, കൊളം തേവി മീൻപിടിതോം, കൂട്ടുകാരും.. ഇവർക്കൊരിക്കലും അങ്ങനെയൊന്നും കിട്ടിക്കാണാൻ വഴിയില്ല.. നാറുന്ന ഈ അഭയാർത്ഥി ക്യാമ്പുകൾ ജനിച്ച നാടിനേക്കാൾ സ്വർഗ്ഗമായി കാണുന്ന ചെറിയ മൂക്കുള്ള മനുഷ്യർ.. ഞാൻ ചെന്നപ്പോൾ ആരോ വലിച്ചെറിഞ്ഞ ഒരു ചപ്പാത്തി ഓവുചാലിന്റെ അരികിലിരുന്ന് തിന്നുന്ന കുഞ്ഞാപ്പൂനെയാണ് ആദ്യം കണ്ടത്.. ആമിനതാത്താന്റെ കുട്ട്യാണ് കുഞ്ഞാപ്പു.....